Kerala News Today-ബംഗ്ലൂരു: ബെംഗളുരുവിൽ ചികിത്സയിലുള്ള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയതായി ബെംഗളുരുവിലെ എച്ച്‍സിജി ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.അദ്ദേഹത്തിൻ്റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യറൗണ്ട് പൂർത്തിയായി. രണ്ടാം റൗണ്ട് ഇമ്മ്യൂണോതെറാപ്പി മാർച്ച് ആദ്യവാരം തുടങ്ങും.ഉമ്മൻചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ തുടങ്ങിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.ഉമ്മൻചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങൾ ബെംഗളുരുവിൽ അദ്ദേഹത്തോടൊപ്പമുണ്ട്.ന്യുമോണിയ ബാധയെ തുടർന്ന് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ ഭേദമായതിനെ തുടർന്നാണ് അർബുധ ചികിത്സക്കായി അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്‌സിജി കാൻസർ സെന്ററിലേക്ക് മാറ്റുന്നത്. ജർമനിയിൽ നടന്ന ചികിത്സയുടെ തുടർ ചികിത്സയാണ് ബംഗളൂരുവിൽ നടത്തുന്നത്. Kerala News Today
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 10