Kerala News Today-തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹം ഡോക്ടര്‍മാരോട് സംസാരിച്ചു.
വിദഗ്ധ ചികിത്സക്കായി ഉമ്മന്‍ ചാണ്ടിയെ ഇന്ന് ബെംഗളൂരുവിലേക്ക് മാറ്റുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഉടന്‍ ആശുപത്രി മാറാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.
നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്. സർക്കാർ നിയോഗിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്.
ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുക. ഇരു കൂട്ടരും തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷം ബന്ധുക്കളോട് കൂടി സംസാരിച്ച ശേഷമാകും തീരുമാനം.
Kerala News Today