Latest Malayalam News - മലയാളം വാർത്തകൾ

‘ആന പ്രേമികൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ നമ്മുടെ കാട്ടിൽ ജീവിക്കുമായിരുന്നു’

KERALA NEWS TODAY- കണ്ണൂർ : അരിക്കൊമ്പൻ മര്യാദയ്ക്ക് കേരളത്തിൽ ജീവിച്ചിരുന്ന ആനയായിരുന്നെന്നും ആന പ്രേമികൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ നമ്മുടെ കാട്ടിൽ ജീവിക്കുമായിരുന്നുവെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ.
ഇന്നലെ ആറളം വളയംചാലിൽ ആനമതിൽ നിർമാണ ഉദ്ഘാടന ചടങ്ങിൽ വനം വകുപ്പ് നടപ്പാക്കുന്ന ഉപജീവന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ആനയെ ആവശ്യമുള്ളവർ ഏറെയുണ്ട്.
ഏറ്റവും ആവശ്യമുള്ളതു ദേവസ്വം മന്ത്രിക്കാണ്.
എത്ര കാശു വേണമെങ്കിലും തരാമെന്നു ദേവസ്വം മന്ത്രി പറഞ്ഞതാണ്.
നല്ല പദ്ധതികൾക്കു തുരങ്കം വയ്ക്കുന്ന ആനപ്രേമികൾ എന്ന കപട പരിസ്ഥിതി സ്നേഹികളെപ്പറ്റി ജനം ജാഗ്രത പാലിക്കണം.

ഉദ്യോഗസ്ഥർ മരംമുറിക്കാൻ സമ്മതിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. മരം മുറിക്കാനും വിൽക്കാനും കർഷകനുള്ള അവകാശം സംരക്ഷിക്കപ്പെടുകയും വേണം. കർഷകന്റെ താൽപര്യത്തിന്റെ പേരിലെന്നു പറഞ്ഞു മുതലക്കണ്ണീർ ഒഴുക്കുന്ന ചില ജനവിരുദ്ധ കർഷക വിരുദ്ധ സംഘടനകളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്നു മന്ത്രി പറ​​ഞ്ഞു.

വനം വകുപ്പ് വാച്ചർമാർക്കും വൈൽഡ് ലൈഫിൽ ഉള്ളവർക്കും ഈ മാസം കുറച്ചു പൈസ കൊടുക്കാം. അവർക്ക് പൈസ കിട്ടാത്തതിനെ പറ്റി പരാതിയാണ്. കീശയിൽ പൈസ കുറവായതു കൊണ്ടാണെന്നു മനസ്സിലാക്കണമെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.

Leave A Reply

Your email address will not be published.