കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചു; ഹോട്ടലിൽ അതിക്രമം കാണിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്കെതിരെ നടപടി

schedule
2024-06-07 | 11:15h
update
2024-06-07 | 11:15h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

 ബാലുശ്ശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്കെതിരെ നടപടി. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ. രാധാകൃഷ്ണനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബാലുശേരി അറപ്പീടികയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രാധാകൃഷ്ണൻ പ്രകോപിതനായി അതിക്രമം കാണിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. എസ്.ഐ. മദ്യപിച്ചിരുന്നതായാണ് വിവരം.കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതാണ് എസ്.ഐ യെ പ്രകോപിതനാക്കിയതെന്നാണ് ജീവനക്കാരുടെ ആരോപണം. ഭക്ഷണം കഴിച്ച് സ്ഥിരമായി പണം നൽകാതെ പോകുന്നതായും ജീവനക്കാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭവനഭേദനം, ഭീഷണിപ്പെടുത്തൽ, മദ്യപിച്ച് ബഹളമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് രാധാകൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്.

Advertisement

 

#kerala newstoday
4
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
13.11.2024 - 20:11:48
Privacy-Data & cookie usage: