KERALA NEWS TODAY – കോട്ടയം: സ്കൂൾ അധ്യാപികയുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങിയതിന് പിടിയിലായി ഹെഡ്മാസ്റ്ററും ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് സസ്പെൻഷൻ.
കോട്ടയം ചാലക്കുന്ന് ഡി എൻ ഐ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ സാം ജോൺ ടി തോമസ്, കോട്ടയം വെസ്റ്റ് എ ഇ ഒ മോഹൻദാസ് എം കെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ എം. കെ ഷാനവാസിന് നിർദ്ദേശം നൽകി.
ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം,
സ്കൂളിലെ അധ്യാപികയുടെ സർവീസ് റെഗുലറൈസ് ചെയ്തു കൊടുക്കുന്നതിനായി എ ഇ ഒ യ്ക്ക് നൽക്കുന്നതിനെന്ന പേരിലാണ് ഇയാൾ അധ്യാപികയുടെ കയ്യിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്.
ഇതിനിടയിലാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.