സംസ്ഥാനത്തെ സ്വർണവിലയ്ക്ക് ഇന്ന് സഡൻ ബ്രേക്ക്

0
13
Kerala news
Gold prices in the state take a sudden break today

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സംസ്ഥാനത്തെ സ്വര്‍ണവിലയ്ക്ക് ഇന്ന് സഡന്‍ ബ്രേക്ക്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 64200 രൂപയായി. ഗ്രാം ഒന്നിന് 8025 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി അറുപതിനായിരം കടന്നത്. രൂപയുടെ മൂല്യമിടിവും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. ട്രംപിന്റെ താരിഫ് ഭീഷണി സ്വര്‍ണവില അന്താരാഷ്ട്ര തലത്തില്‍ തന്നെ കുത്തനെ ഉയരുന്നതിന് വഴിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here