Verification: ce991c98f858ff30

ഇടതുമുന്നണിക്കെതിരെ വിമർശനവുമായി ഗണേഷ് കുമാർ

Kerala News Today-തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ വിമർശനവുമായി എംഎൽഎ ഗണേഷ് കുമാർ.
മുന്നണിയിൽ കൂടിയാലോചനകൾ കുറവാണെന്നും അവർക്കിടയിൽ ആരോഗ്യപരമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.

എൽഡിഎഫ് വികസന രേഖയിൽ സൂക്ഷ്മമായ ചർച്ചകൾ ഉണ്ടായില്ല സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ബാധിച്ചെന്നും സ്ഥിതിയെപ്പറ്റി ധവളപത്രം പുറത്തിറക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. നെല്ല് സംഭരണം, റബർ വിലയിടിവ്, വന്യജീവി ആക്രമണം എന്നിവയ്ക്ക് എതിരെ കേന്ദ്ര-സംസ്ഥാന സർക്കാർ ഇടപെടൽ വേണമെന്നാണ് ആവശ്യം.

റബർ അധിഷ്ഠിത വ്യവസായം ചെയ്യുന്നവർക്ക് കേരളത്തിൽ തന്നെ പ്രത്യേക മാർക്കറ്റ് ഉൾപ്പടെ വേണം.
സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചു. ധവള പത്രം പുറത്തിറക്കും. സാമ്പത്തിക സ്ഥിതി ജനങ്ങളെ അറിയിക്കണമെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

ചെലവുകൾ കുറയ്ക്കണം എന്നാണ് നിലപാട്. ചെറിയ ചിലവുകൾ പോലും ചോർച്ച തടയണം. തോമസ് ഐസക്കിൻ്റെ മന്ദ്യ പാക്കേജ് നല്ലതായിരുന്നു.
അതുപോലുള്ള പദ്ധതികൾ വേണം. പദ്ധതികൾക്ക് ഭരണ അനുമതി വൈകിക്കേണ്ടത്തില്ല. കിഫ്ബിയിലും ചെലവ് കുറയ്ക്കണം. മുഖ്യമന്ത്രി ഇടപെട്ട് പരിശോധന നടത്തണം. കിഫ്ബിയെ കേന്ദ്രം ഉൾപ്പടെ ഇടപെട്ട് പ്രതിസന്ധിയിലാക്കുകയാണെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തു.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.