KERALA NEWS TODAY – തിരുവനന്തപുരം : ഇന്ധന സെസും നികുതികളും കുറച്ചില്ല. സെസ് ഏര്‍പ്പെടുത്തിയതിനെ ധനമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചു.
പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ബജറ്റില്‍ 10 കോടി അനുവദിച്ചു. ഷ്ടമുടിക്കായല്‍ ശുചീകരണത്തിന് 5 കോടിയും നല്‍കി. ങ്കണവാടി, ആശാപ്രവര്‍ത്തകര്‍ക്ക് ശമ്പളക്കുടിശിക നല്‍കും. തുര്‍ക്കി ഭൂകമ്പ ദുരിതാശ്വാസത്തിന് ബജറ്റില്‍ 10 കോടി വകയിരുത്തി.
ഇന്ധന സെസിനെതിരായ പ്രതിപക്ഷ സമരത്തെ പരിഹസിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.
ഒരുരൂപ കുറയ്ക്കുമെന്ന് പത്രങ്ങള്‍ പറഞ്ഞതുവച്ചാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയത്. അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങള്‍ അവര്‍ കണ്ടില്ല.
കേരളം കട്ടപ്പുറത്താകുമെന്ന് പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകുമെന്നും ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ബാലഗോപാല്‍ പഞ്ഞു.