Latest Malayalam News - മലയാളം വാർത്തകൾ

കൊച്ചി നഗരത്തിൽ നാളെ ശുദ്ധജല വിതരണം മുടങ്ങും

Fresh water supply to be disrupted in Kochi city tomorrow

കൊച്ചി നഗരത്തിൽ നാളെ ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപം രൂപംകൊണ്ട ലീക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം മുടങ്ങുന്നത്. ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണികൾ ചില സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചി കോർപ്പറേഷന് പുറമെ ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു.

Leave A Reply

Your email address will not be published.