Kerala News Today-തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മാസത്തിലെ നാലാം ശനിയാഴ്ച അവധിയാക്കാന്‍ നിര്‍ദേശം.
നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. ആശ്രിത നിയമനം നിയന്ത്രിക്കാനും ആലോചന.
ഈ മാസം പത്തിനാണ് യോഗം വിളിച്ചത്. വകുപ്പ് സെക്രട്ടറിമാരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് അവധിയെകുറിച്ചുള്ള പരാമർശം ഉയർന്നത്. ഇതിനായി ചീഫ് സെക്രട്ടറി തലത്തിൽ തയ്യാറാക്കിയ നിർദേശം മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ മാതൃകയിൽ പുതിയൊരു പ്രവർത്തി ദിന രീതിയാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
മാസത്തിലെ രണ്ടാം ശനിയാഴ്ച നേരത്തെ തന്നെ അവധിയാണ്. ഇപ്പോൾ നാലാം ശനിയാഴ്ചയും അവധി അനുവദിക്കുന്നതിനുള്ള ആദ്യപടി എന്ന നിലക്കാണ് യോഗം.
ഭരണ പരിഷ്കരണ നിയമങ്ങൾ അത്തരത്തിലൊരു നിർദേശം നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്താനാണ് തീരുമാനം.
Kerala News Today Highlight – 4th Saturday holiday for government employees; Discussion with service organizations.