Latest Malayalam News - മലയാളം വാർത്തകൾ

നാലാം ദിനവും പ്രക്ഷബുബ്ധം ; ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു

Fourth day of unrest; both houses adjourned till Monday

അദാനി കോഴ അടക്കമുള്ള വിഷയങ്ങളിൽ പാർലമെന്റ് നാലാംദിനവും പ്രക്ഷബുബ്ധം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു. പ്രതിപക്ഷ നടപടിയെ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകർ രൂക്ഷമായി വിമർശിച്ചു. അദാനി വിഷയത്തിൽ നിയമനിർമ്മാണ നടപടികളിലേക്ക് കടക്കാൻ കഴിയാതെ സ്തംഭിചിരിക്കുകയാണ് പാർലമെന്റ്. മണിപ്പൂർ-സംഭാൽ സംഘർഷം, ഡൽഹിയിലെ ക്രമസമാധാന നില തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങൾ നൽകിയ നോട്ടീസ് തള്ളിയതോടെ ലോക്സഭ തുടങ്ങിയത് മുതൽ ബഹളം. രാജ്യസഭയിലും വിവാദ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ തള്ളി. പ്രതിപക്ഷം ബഹളമുയർത്തിയതോടെ വിമർശനവുമായി അധ്യക്ഷൻ. ബഹളം തുടർന്നതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭ വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നതോടെ ഇന്നത്തേയ്ക്ക് പിരിഞ്ഞു. അദാനി വിഷയത്തിൽ തുടർച്ചയായി പാർലമെന്റ് തടസ്സപ്പെടുത്തുന്നതിൽ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള ചില പ്രതിപക്ഷ പാർട്ടികൾ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. സർക്കാർ മൗനം വെടിയും വരെ പ്രതിഷേധം മുന്നോട്ടു കൊണ്ടുപോകാനാണ് കോൺഗ്രസിന്റെ തീരുമാനം.

Leave A Reply

Your email address will not be published.