Kerala News Today-കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര ചുള്ളിക്കാട് ജങ്ഷനിൽ നാലു പേർക്ക് തെരുവുനായുടെ കടിയേറ്റു.
അംഗൻവാടിയിൽനിന്ന് വരികയായിരുന്ന മൂന്നു വയസ്സുകാരനും മാതാവ് ജുവൈരിയക്കുമാണ് ആദ്യം കടിയേറ്റത്.
ഇവരെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച അബ്ദുൽ ഖയൂം, സുഹ്റ എന്നിവർക്കും കടിയേറ്റു.
നായയുടെ കടിയേറ്റ് കുട്ടിയുടെ കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. ജുബാരിയയ്ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala News Today