CRIME-നവിമുംബൈ : ചേരിയില്‍ താമസിക്കുന്ന ദമ്പതിമാരുടെ അഞ്ചുവയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ മലയാളി അറസ്റ്റില്‍.
നാല്പതുവര്‍ഷമായി നവിമുംബൈയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മണി തോമസാണ് അറസ്റ്റിലായത്.
നെരൂള്‍ റെയില്‍വേ സ്റ്റേഷനു പുറത്തുള്ള ചേരിപ്രദേശത്ത് മറ്റു കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ ഭക്ഷണം വാങ്ങിത്തരാമെന്നുപറഞ്ഞ് റിക്ഷയില്‍ കയറ്റി വീട്ടിലേക്കു കൊണ്ടുപോയത്.
രക്ഷിതാക്കള്‍ ജോലികഴിഞ്ഞ് മടങ്ങിവന്ന സമയത്ത് കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് പോലീസ് സമീപപ്രദേശങ്ങളിലെ നൂറ്റിയമ്പതോളം നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചശേഷം പ്രതിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
രണ്ടാംഭാര്യയില്‍ മക്കളില്ലാത്തതിനാലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ പോലീസിനോടു പറഞ്ഞു.
പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.