ENTERTAINMENT NEWS – ENTERTAINMENT NEWS – സ്വര കോകില ലത മങ്കേഷ്‌കർ നമ്മെ വിട്ടു പോയ്മറഞ്ഞു ഇന്നേക്ക് ഒരു വര്ഷം .
കഴിഞ്ഞ വർഷം ഫെബ്രുവരി ആറിന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ചായിരുന്നു ലത മങ്കേഷ്‌കറിന്റെ അന്ത്യം.
ഇന്ന് ദീദിയുടെ ഒന്നാം ചരമവാർഷികമാണ്. മരിക്കുന്നതിന് മുമ്പ് ലതാ മങ്കേഷ്‌കർ 29 ദിവസം ബ്രീച്ച് കാൻഡി ആശുപത്രിയിൽ ജീവിതത്തോട് പോരാടി.
എന്നാൽ കൊറോണയും ന്യുമോണിയയും ഒരുമിച്ചായതിനാൽ ആരോഗ്യനില ഭേദമാക്കാനായില്ല.
പ്രശസ്തയായ ഒരു ഇന്ത്യൻ ചലച്ചിത്രപിന്നണിഗായികയായിരുന്നു ലത മങ്കേഷ്കർ. ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നു ലത മങ്കേഷ്കർ പിതാവിൽനിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.
1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു.
ആ വർഷം തന്നെ ലത, പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോളാണ് പിതാവിന്റെ മരണം. കുടുംബം പോറ്റാൻവേണ്ടി ലത മങ്കേഷ്‌കർ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി.
പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ വളർന്നു.
15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്. ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കി.
സംഗീതത്തിന് നിരവധി പുരസ്കാരങ്ങളാണ് ലത മങ്കേഷ്കറിന് ലഭിച്ചിട്ടുള്ളത്.
2001-ൽ, ലതാ മങ്കേഷ്‌കറിന്റെ സംഗീതാഭ്യാസത്തെ മുൻനിർത്തി ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിച്ചു. പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ എന്നിവയാലും അവർ ആദരിക്കപ്പെട്ടു.