NATIONAL NEWS – മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ നാസിക്കിലെ ഫാക്ടറിയിൽ ഇന്ന് വൻ തീപിടിത്തം. നാസിക് നഗരത്തിലെ മുണ്ടേഗാവ് ഗ്രാമത്തിലുള്ള ഫാക്ടറിയിലെ വലിയ ബോയിലർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. തീ അണയ്ക്കാൻ നിരവധി ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട്, “ഇതുവരെ ഞങ്ങൾ 11 തൊഴിലാളികളെ അകത്ത് നിന്ന് രക്ഷിച്ചു, ചില ആളുകൾ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നു” എന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബോയിലർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മുഴുവൻ വിവരങ്ങളും ഇതുവരെ പുറത്ത് വന്നിട്ടില്ല. എങ്കിലും രക്ഷാപ്രവർത്തനം സുരക്ഷിതമായി നടക്കുന്നുണ്ടെന്നാണ് വിവരം.
NATIONAL NEWS HIGHLIGHT – Fire explosion in Maharashtra’s Nashik: Rescue operations continue.