Latest Malayalam News - മലയാളം വാർത്തകൾ

അച്ഛനെ വിൽപനയ്ക്ക്, വില രണ്ട് ലക്ഷം രൂപ’; വീടിന് മുന്നിൽ പോസ്റ്റർ പതിച്ച് എട്ട് വയസുകാരൻ

KERALA NEWS TODAY-ഇപ്പോഴത്തെ കുട്ടികളുടെ ചിന്ത എങ്ങനെ പോകുമെന്ന് പറയാൻ സാധിക്കില്ല.
അവരുടെ പ്രവർത്തികളെ നമ്മളെ ചിരിപ്പിക്കുമെങ്കിലും ചില നിമിഷങ്ങളിൽ ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്.
തന്റെ പിതാവിനെ വിൽക്കാനുണ്ടെന്നുള്ള എട്ട് വയസുകാരന്റെ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അച്ഛനുമായി പിണങ്ങിയ കുട്ടി തന്റെ പിതാവിനെ വിൽക്കാനുണ്ടെന്നും രണ്ട് ലക്ഷം രൂപയാണ് വിലയെന്നാണ് പോസ്റ്ററിൽ അറിയിച്ചിരിക്കുന്നത്.

സ്വന്തം കൈപടയിൽ തയ്യാറാക്കിയ പോസ്റ്റർ എട്ടു വയസുകാരൻ തന്റെ വീടിന്റെ വാതിക്കൽ തൂക്കിയിടുകയായിരുന്നു. വിൽപനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കോളിങ് ബെൽ അടിച്ചാൽ മതിയെന്നാണ് പോസ്റ്ററിൽ പറയുന്നത്. ഒരേസമയം അതിശയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഈ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു ചർച്ച വിഷയമായിരിക്കുകയാണ്.തങ്ങളുടെ വിയോജിപ്പുകളെ തുറന്ന് പറയാൻ സാധിക്കുന്നത് ഇന്നത്തെ കുട്ടികളുടെ മികവാണെന്നാണ് നെറ്റിസൺസിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്നാലും രണ്ട് ലക്ഷം രൂപയെങ്കിലും വിലയിട്ട മനസ്സിനെ ആരും കാണാതെ പോകരുതെന്നും മറ്റ് ചിലർ കമന്റിട്ടു. അതേസമയം കുട്ടിയുടെ ഈ പോസ്റ്ററിനെ എതിർക്കുന്നവരും ഉണ്ട്.

Leave A Reply

Your email address will not be published.