Verification: ce991c98f858ff30

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദം; പണമിടപാടില്ലെന്ന് ഇടനിലക്കാരന്‍

KERALA NEWS TODAY – കൊച്ചി : വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ അനില്‍കുമാറിനെ മുന്‍പരിചയമില്ലെന്ന് ഇടനിലക്കാരന്‍ പറഞ്ഞു.
ജനന സര്‍ട്ടിഫിക്കറ്റിനായി സാമ്പത്തിക ഇടപാട് നടന്നതായി അറിയില്ല. ഇന്‍ഷുറന്‍സില്‍ ചേര്‍ക്കാനാണ് ജനനസര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നത്.
ആദ്യം യഥാര്‍ഥ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസവും പേരും മാറ്റാന്‍ ശ്രമിച്ചു. അത് നടക്കാതെ വന്നപ്പോഴാണ് പുതിയതിന് ശ്രമിച്ചത്.
കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു യഥാര്‍ത്ഥ മാതാപിതാക്കളുടെ തീരുമാനം. കുഞ്ഞിന്‍റെ അവസ്ഥ ഓര്‍ത്താണ് സുരക്ഷിത കൈകളിലെത്തിക്കാന്‍ ശ്രമിച്ചത്. പിന്നില്‍ പണമിടപാടോ മാഫിയയോ ഇല്ലെന്നും ഇടനിലക്കാരന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.