OBITUARY NEWS ENGLAND :ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു. 86 വയസ്സായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച താരമായിരുന്നു. 1966 ൽ ഫുട്ബോൾ ലോകകപ്പ് കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ചാൾട്ടൺ.ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയാണ് തന്റെ ഫുട്ബോൾ കരിയറിലെ ഭൂരിഭാഗം സമയം നീക്കി വെച്ചത്. ഇംഗ്ലണ്ടിനു വേണ്ടി 106 മത്സരങ്ങൾ കളിച്ചു. 2015 വരെ രാജ്യത്തിനായി ഏറ്റവും അധികം ഗോളുകൾ നേടിയ താരമായിരുന്നു. 1968 ൽ യൂറോപ്യൻ കപ്പ് നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബായി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഉയർത്തുന്നതിലും ചാൾട്ടണിന്റെ സാന്നിധ്യമുണ്ടായിരുന്നു.ചാൾട്ടന്റെ കുടുംബമാണ് ഇതിഹാസ താരത്തിന്റെ വിയോഗ വാർത്ത ലോകത്തെ അറിയിച്ചത്. 2020 ൽ ചാൾട്ടന് ഡിമെൻഷ്യ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.