KERALA NEWS TODAY-തിരുവനന്തപുരം : ഇടുക്കിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു.
കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക ടീമിനെ നിയോഗിക്കുന്നതു സംബന്ധിച്ചു ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടിയിരുന്നു.
ഇതനുസരിച്ചാണ് ഉത്തരവിറക്കിയത്.
അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സബ് കലക്ടർ, റവന്യൂ ഡിവിഷനൽ ഓഫിസർ, കാർഡമം അസി.കമ്മിഷണർ എന്നിവരെ ഉൾപ്പെടുത്തിയാണു ടീം രൂപീകരിച്ചത്.
ദൗത്യസംഘത്തിന്റെ പ്രതിവാര പുരോഗതി വിലയിരുത്താൻ ജോയിന്റ് കമ്മിഷണറെ ചുമതലപ്പെടുത്തി.
ഭൂ സംരക്ഷണ കേസുകൾ കൈകാര്യം ചെയ്യാൻ തഹസിൽദാർക്കു (ഭൂരേഖ) പുറമേ തഹസിൽദാർമാരെ ചുമതലപ്പെടുത്തി. ദൗത്യസംഘത്തിനു റജിസ്ട്രേഷൻ, വനം, മരാമത്ത്, തദ്ദേശ വകുപ്പുകൾ സഹായം നൽകണം. ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.