KERALA NEWS TODAY THIRUVANATHAPURAM:തിരുവനന്തപുരം: ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. തിരുവനന്തപുരത്ത് മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചാണ് ബന്ദ്.
ജില്ലാ കേന്ദ്രങ്ങളിൽ അടക്കം പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അതേസമയം ലാത്തിച്ചാർജ്ജിനിടെ പരിക്കേറ്റ വനിതാ നേതാവ് ഉൾപ്പെടെയുള്ളവർ ചികിത്സയിൽ തുടരുകയാണ്. മൂക്കിന് പരിക്കേറ്റ കെഎസ്‌യു സംസ്ഥാന നിർവാഹക സമിതി അംഗം നസിയക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് വിവരം.
തൃശ്ശൂർ കേരളവർമ കോളേജ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തിയത്. വുമൺസ് കോളജിന് സമീപം ബാരിക്കേഡ് കെട്ടി പോലീസ് മാർച്ച് തടഞ്ഞിരുന്നു. പ്രവർത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ വനിതാ പ്രവർത്തകർക്ക് ഉള്‍പ്പെടെ പരുക്കേറ്റു.