Verification: ce991c98f858ff30

ലൈഫ് മിഷന്‍ കോഴക്കേസ്: സി എം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ്

Kerala News Today-കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി ​എം ര​വീ​ന്ദ്ര​ന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം ഏഴിന് രാ​വി​ലെ പ​ത്തര മ​ണി​ക്ക് കൊ​ച്ചി​യി​ലെ ഇഡി ഓ​ഫി​സി​ൽ ഹാ​ജ​രാ​ക​ണ​മെന്നാണ് നിർദേശം.

ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ഇഡി നോട്ടീസ് അയച്ചു. പി ബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകാനാണ് നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടുന്നതിനും വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനുമാണ് ഇഡിയുടെ നീക്കം. കഴിഞ്ഞ മാസം 27ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സി എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ നിയമസഭ ചേരുന്നതിനാല്‍ എത്താനാകില്ലെന്ന് അറിയിക്കുകയായിരുന്നു. കേസിലെ എല്ലാ ഇടപാടുകളും സി എം രവീന്ദ്രൻ്റെ അറിവോടെ ആയിരുന്നുവെന്നാണ് സ്വപ്ന നല്‍കിയ മൊഴി. സ്വപ്നയുടേയും ശിവശങ്കറിൻ്റെയും വാട്‌സ് ആപ്പ് ചാറ്റിലും രവീന്ദ്രനെ കുറിച്ചുള്ള പരാമര്‍ശമുണ്ടെന്നും ഇഡി കണ്ടെത്തി. ഈ സാഹചര്യത്തില്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയത്.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.