Latest Malayalam News - മലയാളം വാർത്തകൾ

ഡിവൈഎഫ്ഐ നടത്തിയത് ആസൂത്രിത അക്രമം

KERALA NEWS TODAY KANNUR:കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് പോലീസ് പ്രകോപനമുണ്ടാക്കിയതായി കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള കരുതൽ തടങ്കൽ എന്തിനായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കണം. പോലീസിൻ്റെ ഭാഗത്ത് നിന്നും വീഴ്ചയാണ് ഉണ്ടായത്. രണ്ടുപേർ കരിങ്കൊടി കാണിച്ചതിൽ പ്രകോപനം എന്തിനാണെന്ന് പോലീസ് വ്യക്തമാക്കണം.കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വയർലസുകൊണ്ട് പോലീസുകാരൻ അക്രമിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരനാണ് വയർലസുകൊണ്ട് അക്രമിച്ചത്. ആ പോലീസുകാരനെതിരെ നടപടി എടുക്കണം. ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ്- യുത്ത് ലീഗ് പ്രവർത്തകർക്കെതിരെ അക്രമം നടത്തിയ പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്ത് വിടണം. പഴയങ്ങാടി പോലീസ് സ്റ്റേഷൻ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വിഹരിക്കാനായി നൽകിയതായും മാർട്ടിൻ ജോർജ്ജ് കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Leave A Reply

Your email address will not be published.