KERALA NEWS TODAY – കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് വിദ്യാര്‍ത്ഥി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു. തലയാട് സ്വദേശി ശശിയുടെ മകന്‍ അജല്‍ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അജല്‍ കയത്തില്‍ അകപ്പെട്ടത്.
നാല് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ അജല്‍ കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കയത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ശിവപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.