Verification: ce991c98f858ff30

തൃക്കാക്കരയില്‍ മയക്കുമരുന്നുമായി നാടക നടി അറസ്റ്റില്‍

KERALA NEWS TODAY – എറണാകുളം: തൃക്കാക്കരയില്‍ എംഡിഎംഎയുമായി നാടക നടി അറസ്റ്റില്‍. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശി ഷമീര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
ദമ്പതികളെന്ന വ്യാജേന വീട് വാടകയ്ക്കെടുത്തായിരുന്നു ഇവരുടെ ലഹരിവില്‍പന.

ബെംഗളൂരുവില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ എത്തിച്ചിരുന്നത്. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജു മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഷമീറിനെ പരിചയപ്പെടുന്നത്.
ഒരു മാസം മുന്‍പാണ് ലഹരിമരുന്ന് വില്‍പ്പനയ്‌ക്കായി ഉണിച്ചിറയില്‍ ഇരുവരും വീട് വാടകയ്‌ക്കെടുക്കുന്നത്.
ഓടി രക്ഷപ്പെട്ട ഷമീറിനായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംഗ്ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്.
പോലീസിനെ കണ്ടതോടെ ഷമീര്‍ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നിയ പൊലീസ് വീട് പരിശോധിച്ചപ്പോഴാണ് എം‍ഡിഎംഎ കണ്ടെടുത്തത്.

Leave A Reply

Your email address will not be published.