KERALA NEWS TODAY – കോഴിക്കോട്: ചികിത്സ വൈകിയെന്ന് ആരോപിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവത്തിൽ ജില്ലയിലെ മുഴുവൻ ആശുപത്രികളിലും ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിക്കും.
ഇന്ന് രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഒ പി ബഹിഷ്‌കരിക്കുമെന്ന് ഐഎംഎ കേരള ഘടകം അറിയിച്ചു. അത്യാഹിത വിഭാഗങ്ങളെയും ലേബർ റൂമും സമരത്തിൽ നിന്ന് ഒഴിവാക്കും.സമരവുമായി സഹകരിക്കാൻ സർക്കാർ ഡോക്ടർമാരുടെ സംഘടനയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഐഎംഎ നേതാക്കൾ അറിയിച്ചു.
കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിലാണ് ഒ പി ബഹിഷ്കരണം.കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പികെ അശോകനാണ് മർദനമേറ്റത്.
സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കേസിൽ രണ്ടു പേർ കീഴടങ്ങി. കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ് അലി എന്നിവരാണ് കീഴടങ്ങിയത്.
google newskerala newsKerala PoliceKOTTARAKARAMEDIAKOTTARAKKARAMEDIAKozhikodelatest malayalam newslatest news
0 3