Verification: ce991c98f858ff30

കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിക്കണം; സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

Kerala News Today-ന്യൂഡൽഹി: ആലപ്പുഴ കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചേ മതിയാകൂവെന്ന് സുപ്രീംകോടതി. പൂര്‍ണമായി പൊളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെന്നും മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി.തീരദേശനിയമം ലംഘിച്ച്​ പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ടിന്‍റെ 11 ഏക്കറിലെ 54 കോട്ടേജുകളാണ് പൊളിക്കാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.വിധി പുറപ്പെടുവിച്ച് രണ്ട് വർഷത്തിന് ശേഷമാണ് റിസോർട്ട് പൊളിച്ചുനീക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കോവിഡ് വ്യാപന സാഹചര്യത്തിൽ പൊളിക്കൽ നടപടി വൈകിയെന്നായിരുന്നു സർക്കാർ സത്യവാങ്മൂലം നൽകിയത്.    Kerala News Today
Leave A Reply

Your email address will not be published.