Verification: ce991c98f858ff30

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍റെ മരണം: പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Death of KPCC treasurer V Prathapchandran: Party appoints commission of inquiry

Kerala News Today-തിരുവനന്തപുരം: കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ്റെ മരണം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്ന് പാർട്ടി അദ്ധ്യക്ഷൻ കെ സുധാകരൻ.
കമ്മീഷൻ റിപ്പോർട്ട് വെെകാതെ കിട്ടുമെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കെ സുധാകരൻ പറഞ്ഞു.
ഡിജിപിക്ക് നൽകിയ പരാതി പിൻവലിച്ചത് കെ സുധാകരൻ്റെ ഇടപെടലിനെ തുടർന്നാണെന്ന് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
ഇതേത്തുടർന്ന് പ്രതാപചന്ദ്രൻ്റെ മരണത്തിൽ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.

പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്‍റെ മാനസിക പീഡനം താങ്ങാനാകാതെയാണ് പ്രതാപചന്ദ്രൻ നായര്‍ മരിച്ചതെന്നായിരുന്നു മക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും കെപിസിസി അധ്യക്ഷനും നൽകിയ പരാതി.
കെപിസിസിയുടെ ഫണ്ട് കട്ടുമുടിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്നായിരുന്നു ആരോപണം. പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പാര്‍ട്ടിയുടേയും അന്വേഷണം.
കഴിഞ്ഞ മാസമാണ് കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ മരിച്ചത്. തിരുവനന്തപുരത്തെ വീട്ടിൽ രാവിലെയായിരുന്നു അന്ത്യം.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.