Verification: ce991c98f858ff30

കോട്ടയത്തെ പമ്പ്ഹൗസിന് സമീപം യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

KERALA NEWS TODAY – കോട്ടയം: തിരുവഞ്ചൂര്‍ പോളച്ചിറയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
തിരുവഞ്ചൂര്‍ വന്നല്ലൂര്‍ക്കര കോളനിയിലെ ഷൈജു(46)വിനെയാണ് പോളച്ചിറ പമ്പ്ഹൗസിന് സമീപം മരിച്ചനിലയില്‍ കണ്ടത്.
കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഷൈജുവിന്റെ സുഹൃത്ത് അയര്‍ക്കുന്നം പോലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് സൂചന.

ഞായറാഴ്ച രാവിലെ നാട്ടുകാരാണ് യുവാവിന്റെ മൃതദേഹം ആദ്യംകണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ശരീരത്തില്‍ വിവിധയിടങ്ങളിലായി ഒട്ടേറെമുറിവുകള്‍ കണ്ടെത്തി.

അതേസമയം, ഷൈജുവിനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സുഹൃത്ത് മൊഴിനല്‍കിയിട്ടുണ്ടെന്നാണ് വിവരം.
എന്നാല്‍ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മരിച്ച ഷൈജു പെയിന്റിങ് തൊഴിലാളിയാണ്.

Leave A Reply

Your email address will not be published.