KERALA NEWS TODAY – കോഴിക്കോട് : കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തി റൺവേ ബലപ്പെടുത്തുന്ന ജോലികൾ അരംഭിക്കുന്നതിനാൽ ആറു മാസത്തോളം കരിപ്പൂരിൽനിന്ന് പകൽ സമയത്ത് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ജനുവരി 15 മുതൽ ആറു മാസത്തേക്കാണ് വിമാനങ്ങൾക്ക് പകൽസമയ നിയന്ത്രണം കൊണ്ടുവരുന്നത്.
ഈ മാസം 15 നാണ് റൺവേ ബലപ്പെടുത്തുന്ന ജോലികൾ തുടങ്ങുന്നത്. ജോലികൾ നടക്കുന്നതിന്‍റെ ഭാഗമായി കരിപ്പൂരിലെ റൺവേ ഭാഗികമായി അടച്ചിടും.
രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിടും. പകൽ സമയത്തെ ഷെഡ്യൂളുകൾ വൈകീട്ട് 6 മുതൽ പിറ്റേദിവസം രാവിലെ 10 വരെയാണ് പുനക്രമീകരിക്കുമെന്നാണ് അറിയിച്ചു . കൂടാതെ സര്‍വീസുകളുടെ പോക്കുവരവ് സംബന്ധിച്ച് യാത്രക്കാര്‍ അതാത് എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്നാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്.
KERALA NEWS TODAY HIGHLIGHT – Daytime flights restricted for six months from January 15 in Karipur.