KERALA NEWS TODAY-തിരുവനന്തപുരം : പരിഷ്കരിച്ച പാഠപുസ്തകങ്ങൾ അടുത്തവർഷം മുതൽ വിദ്യാലയങ്ങളിൽ എത്തുമെന്ന് മന്ത്രി ശിവൻകുട്ടി. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ഇപ്പോൾ പരിഷ്കരിച്ചിട്ടുള്ളത്.
2, 4,6, 8, 10 ക്ലാസിന് ക്ലാസുകളിലെ പുസ്തകങ്ങൾ 2025 എത്തിക്കും.
സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണം നടപടികൾ പുരോഗമിക്കുകയാണ്.
പ്രീ പ്രൈമറി സ്കൂൾ, മുതിർന്നവരുടെ വിദ്യാഭ്യാസം,അധ്യാപക വിദ്യാഭ്യാസം തുടങ്ങിയ 4 മേഖലകളിൽ കരട് പാഠ്യ പദ്ധതി ചട്ടക്കൂട് പൂർത്തിയാക്കി.
ജനകീയ പങ്കാളിത്തത്തോടെയാണ് പാഠ്യപദ്ധതി പ്രവർത്തനങ്ങൾ കേരളം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.