Kerala News Today-തിരുവനന്തപുരം: സംവിധായിക നയനാ സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊലപാതകമാണെന്ന സംശയത്തെ തുടർന്നാണ് തീരുമാനം. എഡിജിപി എം ആർ അജിത് കുമാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നയനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിലുണ്ടായിരുന്ന മുറിവുകളെ കുറിച്ച് പരാമര്‍ശിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നില്ല.
ആദ്യ അന്വേഷണത്തില്‍ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിൻ്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് വിശദ അന്വേഷണത്തിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ല.
നയന താമസിച്ചിരുന്ന വീടിൻ്റെ മുന്‍വാതില്‍ അടച്ചിരുന്നുവെങ്കിലും ബാല്‍ക്കണി വഴി ഒരാള്‍ക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും അസി.കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Kerala News Today Highlight – Crime Branch will investigate Nayana Surya’s death.