Kerala News Today-കോഴിക്കോട്: സിപിഎമ്മിൻ്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചതായി പരാതി.
കോഴിക്കോട് പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചത്.
പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്കൂളിലെ ബസിലാണ് പ്രവർത്തകരെ എത്തിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡിഡിഇക്ക് പരാതി നൽകി.
ഇന്നലെ പേരാമ്പ്രയിലായിരുന്നു സിപിഐഎമ്മിൻ്റെ ജനകീയ പ്രതിരോധ ജാഥ. ഇതിലേക്ക് ആളെ എത്തിക്കാൻ മുതുകാട് സ്‌കൂൾ ബസ് ഉപയോഗിച്ചു എന്നതാണ് പരാതി.
ഇത് അനധികൃതമാണെന്നും പരാതിയിൽ പറയുന്നു. ഇന്നലെ രാത്രി തന്നെ ഇത് സംബന്ധിച്ച് പിടിഎയുടെ ഭാഗത്ത് നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നു.
തുടർന്ന് ഇന്നാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്.
Kerala News Today