Verification: ce991c98f858ff30

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു

National News-ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. കോവിഡ് ബാധിച്ച് ഏഴ് പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മൂന്ന് പേർ കർണാടകയിൽ ഒരാൾ കേരളത്തിൽ മൂന്ന് പേർ എന്നിങ്ങനെയാണ് മരണങ്ങളുടെ കണക്ക്. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 5,30,848 ആയി.

 

 

 

 

 

 

National News

Leave A Reply

Your email address will not be published.