Latest Malayalam News - മലയാളം വാർത്തകൾ

പീഡന പരാതിയിൽ ഗൂഢാലോചന ; സിനിമാ മേഖലയെ സംശയിച്ച് നിവിന്‍ പോളിയുടെ പരാതി

Conspiracy in harassment complaint; Nivin Pauly's complaint against the film sector

പീഡന പരാതിയിൽ സിനിമയിൽ നിന്നുള്ള ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിവിൻ പോളി ക്രൈംബാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന് പരാതി നൽകി. ക്രൈംബാഞ്ച് ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് പരാതി സമർപ്പിച്ചത്. തനിക്കെതിരെ പുറത്ത് വന്ന പീഡനാരോപണം കെട്ടിച്ചമച്ചതാണെന്ന് നിവിൻ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ താൻ നിരപരാധിയാണ്. ഈ പരാതിയുടെ ഉത്ഭവം സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. സിനിമ മേഖലയിലുള്ളവർ കേസിന് പിന്നിൽ പ്രവർത്തിച്ചുണ്ടെന്ന് സംശയിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് പരാതി നല്‍കിയത്. കേസില്‍ താന്‍ നിരപരാധിയെന്ന് പരാതിയില്‍ നിവിന്‍ പോളി പറയുന്നു. സിനിമയിൽ അവസരം വാഗ്ദാനം നൽകി, ദുബായിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു നിവിൻ പോളിക്കെതിരെ യുവതി ഉന്നയിച്ച ആരോപണം. ആറ് പ്രതികളുള്ള കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. ദുബായിലെ ഹോട്ടലിൽ വച്ച് കഴിഞ്ഞ വർഷം ഡിസംബലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ ആരോപണം.

Leave A Reply

Your email address will not be published.