Verification: ce991c98f858ff30

സെസിനെതിരെ കോണ്‍ഗ്രസ് മാര്‍ച്ച്; സംഘര്‍ഷം

Kerala News Today-കൊച്ചി: ബജറ്റില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സംസ്ഥാനത്തെമ്പാടും പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്.
മാര്‍ച്ചുകള്‍ പലയിടങ്ങളിലും സംഘര്‍ഷത്തില്‍ കലാശിച്ചു. എറണാകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.
തൃശ്ശൂരില്‍ സമരക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറഞ്ഞു.
എറണാകുളം മഹാരാജാസ് കോളജിന് സമീപത്തുവച്ച് പോലീസ് ബാരിക്കേഡ് വച്ച് പ്രവര്‍ത്തകരെ തടഞ്ഞു. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതോടെയാണ് പോലീസ് ടിയര്‍ ഗ്യാസും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്.

തൃശൂരിലും കോട്ടയത്തും പോലീസിന് നേരെ കല്ലേറുണ്ടായി. തൃശൂരില്‍ ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
കോട്ടയത്ത് ഡിസിസി പ്രസിഡന്റിന് പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റു. പോലീസ് കല്ലെറിഞ്ഞെന്ന് നാട്ടകം സുരേഷ് പറഞ്ഞു.
പത്തനംതിട്ടയിലും കൊല്ലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.