KERALA NEWS TODAY – കല്പറ്റ: ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ട ശേഷം കോളേജ് വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു.
മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിന് മുകളിൽ നിന്നുമാണ് വിദ്യാർത്ഥിനി ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയും കൽപ്പറ്റ സ്വദേശിനിയുമായ ഇരുപത്കാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടിയത്.
ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു സംഭവം. രാവിലെ 8.30 ന് തന്നെ വിദ്യാർത്ഥിനി കോളേജിലെത്തിയിരുന്നു.
കോളേജിന് മുകളിൽ കയറി ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
നട്ടെല്ലിന് പൊട്ടൽ ഉള്ളതായിട്ടാണ് പ്രാഥമിക വിവരം.
കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.