Kerala News Today-കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ചോദ്യംചെയ്യലിനായി ഹാജരായി.
കൊച്ചി ഇഡി ഓഫിസിലാണ് ഹാജരായത്. ഫെബ്രുവരി 27ന് ഹാജാരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.
തുടര്‍ന്നാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.നിയമസഭാ സമ്മേളനമായതിനാല്‍ 27ന് ഹാജരാകാന്‍ കഴിയില്ലെന്നാണ് സി എം രവീന്ദ്രന്‍ ഇഡിയെ അറിയിച്ചിരുന്നത്.
ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും നടത്തിയ ചാറ്റുകളെക്കുറിച്ചും ഇഡി വിശദമായി ചോദ്യം ചെയ്‌തേക്കും. Kerala News Today
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 11