KERALA NEWS TODAY-തിരുവനന്തപുരം : അവസാനത്തെ ആൾക്കും ഇന്ന് ഓണക്കിറ്റ് ഉറപ്പാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ.
ആളുകൾ റേഷൻ വാങ്ങാൻ വരുന്നത് അവസാന ദിവസങ്ങളിലാണ്.
ചില കേന്ദ്രങ്ങളിൽ ആളുകൾ വളരെ താമസിച്ചാണ് കിറ്റ് വാങ്ങാൻ എത്തിയത്.
ഇന്നലെ രാത്രിയോടെ മൂന്നുലക്ഷം ആളുകൾ കിറ്റുവാങ്ങിക്കഴിഞ്ഞു.
ക്ഷേമസ്ഥാപനങ്ങൾ, അഗതി മന്ദിരങ്ങൾ, ആദിവാസി ഊരുകൾ എന്നിവിടങ്ങളിലെല്ലാം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നേരിട്ട് കിറ്റ് എത്തിച്ചതായും മന്ത്രി പറഞ്ഞു.
റേഷൻ കടകളിൽനിന്ന് കിറ്റ് വാങ്ങേണ്ടവർ ഇന്നത്തെ ദിവസം പൂർണമായി ഉപയോഗപ്പെടുത്തണം.
അവസാനത്തെ ആളും കിറ്റ് വാങ്ങിയ ശേഷമേ കടയടയ്ക്കാവൂ എന്ന് നിർദേശം നൽകിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാറ്റിവച്ച കിറ്റ് വിതരണം കമ്മിഷന്റെ നിർദേശ പ്രകാരം ജനങ്ങൾക്കു നൽകും.
തിരഞ്ഞെടുപ്പ് കമ്മിഷനെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.