Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

Change in rain warning in the state

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത കണക്കിലെടുത്ത് കേരള തീരത്ത് ഇന്ന് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാദച്ചുഴി രൂപപ്പെട്ടു. ഇത് നാളെയോടെ ന്യൂനമർദ്ദമായി മാറി തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. അതേസമയം അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 50 സെ.മീ ഉയർത്തിയിട്ടുണ്ട്. വൈകീട്ട് അഞ്ചു ഷട്ടറുകളും 20 സെമീ വീതം ഉയർത്തും. കൂടാതെ പേപ്പാറ ഡാമിൻ്റെ ഷട്ടറുകളും ഉയർത്തി. ഇരു ഡാമുകളുടേയും സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നേരത്തെ തെന്മല ഡാമിൻറെ ഷട്ടറുകൾ ഉയർത്തിയിരുന്നു. കല്ലടയാറ്റിലെ ജലനിരപ്പുയർന്നതിനാലാണ് തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തിയത്. ഡാമിൻ്റെ ജലസംഭരണ ശേഷി 115.29യിൽ എത്തിയിരുന്നു.

Leave A Reply

Your email address will not be published.