Latest Malayalam News - മലയാളം വാർത്തകൾ

ചാണ്ടി ഉമ്മൻ കേന്ദ്ര സർക്കാരിന്റെ പാനലിൽ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിൽ അംഗീകാരം ; കെ സുധാകരൻ

Chandi Oommen was included in the central government's panel for recognition as a lawyer; K Sudhakaran

ചാണ്ടി ഉമ്മൻ കേന്ദ്ര സർക്കാരിന്റെ പാനലിൽ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിൽ അംഗീകാരമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അതിനെ തങ്ങൾ എതിർക്കുന്നില്ല. കേസിനകത്ത് സത്യസന്ധത പുലർത്തിയില്ലെങ്കിൽ അപ്പോൾ ഇടപെടും. പാനലിൽ നിന്ന് ചാണ്ടി ഉമ്മൻ രാജിവെക്കേണ്ടതില്ലെന്നും സുധാകരൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അഭിഭാഷക പാനലിൽ ഉൾപ്പെട്ടതിനെ വലിയ കാര്യമായി കാണുന്നില്ല. നിസാരമായി തള്ളുന്നു. ആർഎസ്എസുമായി ചർച്ച നടത്തിയ കോൺഗ്രസ് എംപി ആരാണെന്ന് തങ്ങൾ പരിശോധിച്ചു വരുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു. ആരാണെന്ന് കണ്ടെത്തിയിട്ടില്ല. കിട്ടിയാൽ ഉടൻ തന്നെ അറിയിക്കാം. ആർഎസ്എസ് ശാഖ സംരക്ഷിച്ചുവെന്ന തന്റെ പ്രസ്താവന വേറൊരു സാഹചര്യത്തിൽ പറഞ്ഞതാണ്. അതും സ്പീക്കറുടെ പ്രതികരണവും തമ്മിൽ കൂട്ടിക്കുഴക്കണ്ടെന്നും സുധാകരൻ പറഞ്ഞു.

Leave A Reply

Your email address will not be published.