Verification: ce991c98f858ff30

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി

National News-ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാര്‍ഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന് 2023–24 ലെ പൊതുബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകം ഇന്ത്യന്‍ സമ്പദ്ഘടനയെ തിളങ്ങുന്ന നക്ഷത്രമായാണ് കാണുന്നത്. ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ശരിയായ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു. വെല്ലുവിളികള്‍ക്കിടയിലും രാജ്യം ഭദ്രമായ ഭാവിയിലേക്ക് കുതിക്കുകയാണെന്നും അമൃതകാലത്തെ ആദ്യ ബജറ്റാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്ലിന്റാകും ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇത് അഞ്ചാം തവണയാണ് നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണയും പേപ്പര്‍ലെസ്സ് ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ബജറ്റ് ലഭ്യമാക്കും.

കഴിഞ്ഞ വര്‍ഷം ടാക്‌സ് സ്ലാബില്‍ യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല. വിലക്കയറ്റം ജനങ്ങളുടെ സേവിംഗ്‌സ് പോലും കാര്‍ന്നുതിന്നുന്ന സ്ഥിതിയായിരുന്നു. ലൈഫ് ഇന്‍ഷുറന്‍സ്, ഫിക്‌സഡ് ഡെപ്പോസിറ്റ്, ബോണ്ടുകള്‍, ഭവന നിര്‍മ്മാണം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയിലെ നിക്ഷേപം ഉള്‍പ്പെടുന്ന 80 സി പരിധിയില്‍ ഉയര്‍ത്തുന്ന കാര്യം ധനമന്ത്രാലയം പരിഗണിച്ചിരുന്നു.

 

 

 

 

National News

Leave A Reply

Your email address will not be published.