Kerala News Today-കണ്ണൂര്‍: കണ്ണൂര്‍ പെരളശ്ശേരിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എ കെ ജി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി റിയ പ്രവീണിൻ്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ആത്മഹത്യാപ്രരണാകുറ്റം ചുമത്തിയാണ് കേസ്.
റിയയുടെ ആത്മഹത്യ കുറിപ്പിൽ ഇവരുടെ പേരുണ്ടായിരുന്നു. മാനസിക സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ അധ്യാപകർ അധിക്ഷേപിച്ചതനാലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ചക്കരക്കൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിയ ഡെസ്കിലും ചുമരിലും മഷി ആക്കിയതിൽ പിഴയായി ഇരുപത്തി അയ്യായിരം രൂപ നൽകണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടതായി സഹപാഠി വെളിപ്പെടുത്തിയിരുന്നു.
Kerala News Today