മകനെ എയര്‍പോര്‍ട്ടിലാക്കി മടങ്ങുന്നതിനിടെ കാർ അപകടത്തിൽ പെട്ടു ; പിതാവിന് ദാരുണാന്ത്യം

0
1
Kerala news
Car accident while returning son to airport; father dies in tragic accident

മകനെ എയർപോർട്ടിലാക്കി മടങ്ങുന്നതിനിടെ ലോറിക്ക് പിന്നില്‍ കാറിടിച്ച് പിതാവ് മരിച്ചു. അപകടത്തിൽ നാലുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം ബാലരാമപുരത്താണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 12.30യോടെ തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ലോറിക്ക് പിന്നിലിടിച്ചത്. ഇടിയുടെ അഘതത്തില്‍ കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. കാറിലുണ്ടായിരുന്ന മാരായമുട്ടം, വിളയില്‍ വീട്ടില്‍ 65 വയസുകരനായ സ്റ്റാന്‍ലിനാണ് മരിച്ചത്. നാലുപേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരിൽ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. സ്റ്റാന്‍ലിന്റെ മകന്‍ സന്തോഷിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. ആലീസ്, ജൂബിയ, അലന്‍, അനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here