Kerala News Today-ഇടുക്കി: കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് പതിച്ച് അപകടം.
തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. 16 പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.
രണ്ട് കുട്ടികൾക്കും പരുക്കേറ്റു. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് വാഹനം വീടിന് മുകളില്‍ പതിച്ചത്. ഇന്ന് പുലര്‍ച്ചെ 3.45ന് വാഹനം അപകടത്തിൽപ്പെട്ടത്.
വളവിലുണ്ടായിരുന്ന കാപ്പാട്ട് ഷഫീഖിന്‍റെ വീടിന്‍റെ കാര്‍ പോര്‍ച്ചിനു മുകളിലാണ് വാന്‍ പതിച്ചത്. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിനോക്കിയപ്പോഴാണ് അപകടവിവരം അറിയുന്നത്. ഉടന്‍ പോലിസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.
Kerala News Today Highlight – Sabarimala Pilgrim’s Vehicle Crashes On House; 16 people were injured