Verification: ce991c98f858ff30

പത്തനംതിട്ട കൈപ്പറ്റൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു; 25 പേർക്ക് പരുക്ക്

A bus and a lorry collided at Kaipattur in Pathanamthitta

KERALA NEWS TODAY – പത്തനംതിട്ട : കൈപ്പറ്റൂരിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം .
പത്തനംതിട്ടയിൽ നിന്ന് അടൂരേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ കോൺക്രീറ്റ് മിക്‌സറുമായി വന്ന ടിപ്പർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞശേഷം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസും മറിഞ്ഞു.
ബസിലെയും ലോറിയിലെയും യാത്രക്കാർക്ക് പരിക്കേറ്റതായാണ് സ്ഥലത്തെ ജനപ്രതിനിധികൾ അറിയിക്കുന്നത്. ഇതിൽ ടിപ്പർ ലോറിയിലെ ഒരാൾക്കും സ്വകാര്യ ബസിലെ ഒരു യാത്രക്കാരിക്കും സാരമായ പരിക്കേറ്റതായാണ് വിവരം.

അമിതവേഗത്തിലായിരുന്ന ലോറി കൈപ്പറ്റൂർ ഗവൺമെന്റ് വി.എച്ച്‌.എസ്.എസിന്റെ മുന്നിൽ വച്ചാണ് മറിഞ്ഞത്.
രാവിലെ 10.15ഓടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് പത്തനംതിട്ടയ്‌ക്കുള‌ള റോഡിൽ ഗതാഗത തടസമുണ്ടായി. വാഹനങ്ങൾ നീക്കാനുളള ശ്രമം തുടരുകയാണ്.

Leave A Reply

Your email address will not be published.