Verification: ce991c98f858ff30

ബ്രഹ്മപുരം തീപിടിത്തം: പുകയിൽ മുങ്ങി കൊച്ചി നഗരം

Kerala News Today-കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് നഗരത്തിലെങ്ങും കനത്ത പുക. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. തീ പൂര്‍ണമായും അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അണയാതെ കിടക്കുന്ന കനലുകളിൽ നിന്നും തീ വീണ്ടും പടരാൻ സാധ്യതയുണ്ട്. മുൻപ് തീ പിടുത്തമുണ്ടായപ്പോഴും മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് കെടുത്തിയത്.

കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന്‌ പുറകു വശത്തായുള്ള ചതുപ്പ് പാടത്താണ് തീപ്പിടുത്തം ഉണ്ടായത്. തീ പിടുത്തം ഉണ്ടാകാനുള്ള കാരണം വ്യകതമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. വ്യാഴാഴ്ചയായിരുന്നു സംഭവം. കൊച്ചിയിലെ സുപ്രധാന മേഖലയിലുണ്ടായ തീപിടുത്തം ആശങ്കയുണ്ടാക്കിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ല.

തീ പിടുത്തതിൽ അണയാതെ കിടക്കുന്ന കനലുകളിൽ നിന്ന് വീണ്ടും തീ പടരാൻ സാധ്യതയുണ്ട്. മുമ്പ് ഉണ്ടായ തീ പിടുത്തം മൂന്ന് ദിവസത്തോളം സമയമെടുത്താണ് പൂർണ്ണമായും അണച്ചത്. വ്യാഴാഴ്ച ആറ് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ അണക്കാൻ ശ്രമിച്ചത്. മണിക്കറുകൾ സമയമെടുത്ത് ശ്രമിച്ചെങ്കിലും തീ പൂർണ്ണമായും അണക്കാൻ കഴിഞ്ഞിട്ടില്ല.

 

 

 

Kerala News Today

Leave A Reply

Your email address will not be published.