Kerala News Today-കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി. സംഭവത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറി നേരിട്ട് ഹാജരാകണം. ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹാജരാകണമെന്നാണ് നിര്‍ദേശം.
കോര്‍പറേഷന്‍ സെക്രട്ടറിക്ക് പുറമേ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോടും ജില്ലാ കളക്ടറോടും കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.രേഖകളും ഹാജരാക്കണം. ഓരോ ദിവസവും നിർണായകമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്.
ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണം. വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് കേരള ഹൈക്കോടതി നടത്തിയത്.
ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്നും കോടതി വിമർശിച്ചു. Kerala News Today
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 9