Entertainment News-ന്യൂഡൽഹി: ചലച്ചിത്ര സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു. 67 വയസായിരുന്നു. ഇന്ന് പുലർച്ചെ 3.34നായിരുന്നു മരണം. ഡയാലിസിസിന് വിധേയനായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ പൊട്ടാസ്യം ലെവൽ താഴ്ന്ന് ഗുരുതാരവസ്ഥയിലായതോടെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പ്രദീപ് സര്‍ക്കാറിൻ്റെ സുഹൃത്തും സംവിധായകനുമായ ഹന്‍സല്‍ മേഹ്തയാണ് ട്വിറ്ററിലൂടെയാണ് വിയോഗ വാര്‍ത്ത പങ്കുവച്ചത്. അജയ് ദേവ്ഗണ്‍, മനോജ് ബാജ്‌പേയി,അശോക് പണ്ഡിറ്റ് തുടങ്ങി ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നു. 2003 ല്‍ പുറത്തിറങ്ങിയ മുന്നാ ഭായ് എം.ബി.ബി.എസില്‍ എഡിറ്ററായാണ് പ്രദീപ് സര്‍ക്കാര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
2005 ല്‍ പരിണീത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. ഏറെ നിരൂപക പ്രശംസ നേടിയ പരിണീതയില്‍ വിദ്യാ ബാലന്‍, സെയ്ഫ് അലിഖാന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധനേടിയിരുന്നു. ലഗാ ചുന്‍രി മേന്‍ ദാഗ്, മര്‍ദാനി, ഹെലികോപ്റ്റര്‍ ഈല എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
Entertainment News