Verification: ce991c98f858ff30

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

Entertainment News-മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക്(66) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. സതീഷ് കൗശികിൻ്റെ അടുത്ത സുഹൃത്തായ അനുപം ഖേറാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. മരണം പരമമായ സത്യമാണെന്ന് എനിക്കറിയാം. പക്ഷേ എന്നെങ്കിലും ഉറ്റസുഹൃത്തിനെ കുറിച്ച് ഞാനിതെഴുതുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുൾ സ്റ്റോപ്പ്. നീയില്ലാതെ ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ലെന്നും അനുപം ഖേർ ട്വിറ്ററിൽ കുറിച്ചു.

സതീഷ് കൗശികിന് ഒന്നിച്ചുള്ള തൻ്റെ ഫോട്ടോയും അനുപം ഖേര്‍ പങ്കുവെച്ചിരിക്കുന്നു. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് സതീഷ് കൗശികിൻ്റെ മൃതദേഹമുള്ളത്. പോസ്റ്റ്‍മാര്‍ട്ടം കഴിഞ്ഞ് അദ്ദേഹത്തിൻ്റെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകും എന്നാണ് അറിയിച്ചിരിക്കുന്നത്. ഗുരുഗ്രാമില്‍ ഒരാളെ സന്ദര്‍ശിക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ ആരോഗ്യാവസ്ഥ മോശമായത്. കാറില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

നാഷണല്‍ സ്‍ക്രൂള്‍ഫ് ഡ്രാമയിലെയും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെയും പഠന ശേഷമാണ് സതീഷ് കൗശിക് കലാരംഗത്ത് വളരേയേറെ സജീവമാകുന്നത്. നിരവധി നാടകങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളായ സതീഷ് കൗശിക് ‘ജാനേ ഭി ദൊ യാരൂ’വിലൂടെയാണ് ആദ്യമായി വെള്ളിത്തിരിയിലെതത്തുന്നത്.

‘രൂപ് കി റാണി ചോറോൻ ക രാജ’യിലൂടെ സംവിധായകനായ സതീഷ് ‘മിസ്റ്റര്‍ ഇന്ത്യ’, ‘ദീവാന മസ്‍താന’, ‘ബ്രിക്ക് ലെയ്ൻ’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘മിസ്റ്റര്‍ ബച്ചേര’, ‘ക്യോൻ കി’, ‘കഗാസ്’ തുടങ്ങിയവ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ‘പ്രേം’, ‘മിസ്റ്റര്‍ ബെച്ചേര’, ‘ഹമാര ദില്‍ ആപ്‍കെ പാസ് ഹെ’, ‘ക്യോൻ കി’, ‘കഗാസ്’, ‘ബധായി ഹൊ ബധായി’ തുടങ്ങിയവയാണ് സംവിധാനം ചെയ്തവയില്‍ ശ്രദ്ധേയമായവ. പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ‘എമര്‍ജൻസി’യിലും സതീഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

 

 

 

Entertainment News

Leave A Reply

Your email address will not be published.