NATIONAL NEWS- ന്യൂഡൽഹി : പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തും.
കോഴ്സ് പൂര്‍ത്തിയാക്കി സൗകര്യപ്രദമായ രീതിയില്‍ പരീക്ഷയ്ക്ക് ഒരുങ്ങാന്‍ ഇത് സഹായിക്കും.
രണ്ടുതവണ പരീക്ഷ എഴുതിയാലും ഉയര്‍ന്ന മാര്‍ക്ക് നിലനിര്‍ത്താം.
ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായ പാഠ്യപദ്ധതി ചട്ടക്കൂട് വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കി.
11,12 ക്ലാസുകളില്‍ ആര്‍ട്സ്, കൊമേഴ്സ്, സയന്‍സ് എന്നിങ്ങനെ വേര്‍തിരിവ് ചുരുക്കി വിദ്യാര്‍ഥികള്‍ക്ക് വിഷയങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തി പഠിക്കാന്‍ കഴിയും വിധം കോഴ്സ് ക്രമീകരിക്കാം. 11,12 ക്ലാസുകളില്‍ രണ്ട് ഭാഷകള്‍ പഠിക്കണം.
ഇതില്‍ ഒന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണം.
കാര്യങ്ങള്‍ മനപ്പാഠമാക്കുന്നതിന് പകരം വിഷയത്തില്‍ വിദ്യാര്‍ഥിക്കുള്ള ധാരണ അളക്കുന്ന വിധത്തിലായിരിക്കും പരീക്ഷ.
2024 അധ്യയന വര്‍ഷം മുതല്‍ പുതിയ ചട്ടക്കൂട്ട് അനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കും.